കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ തട്ടുകടകള്‍ക്ക് നിയന്ത്രണം.രാത്രി 11 മണിക്ക് ശേഷം തട്ടുകടകള്‍ പ്രവര്‍ത്തിക്കരുതെന്ന് കോര്‍പറേഷൻ. നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.
മേയര്‍ അഡ്വ ടി.ഒ മോഹനന്റെ നേതൃത്വത്തില്‍ നൈറ്റ് സ്ക്വാഡ് നഗരത്തില്‍ പരിശോധന നടത്തി. ഓടയിലേക്ക് മലിന ജലമൊഴുക്കിയ കെഎസ്‌ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ ബങ്ക് അടച്ചു പൂട്ടാൻ നിര്‍ദേശം.
Post a Comment