ആലക്കോട്: ഇരിക്കൂര്‍ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശദര്‍ശൻ്റെയും വിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡൻൻസ് സെല്ലിൻ്റയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കരിയര്‍ എക്സ്പോയ്ക്ക് വായാട്ടു പറമ്ബ് സെൻ്റ് ജോസഫ് ഹയര്‍ സെക്കൻ്ററി സ്കൂളില്‍ തുടക്കമായി
എക്സ്പോയുടെ ഭാഗമായുള്ള കരിയര്‍ ഗൈഡൻസ് ക്ലാസുകള്‍ പ്രശസ്ത സിനിമ നടൻ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷയില്‍ വിജയിക്കുന്നതോടപ്പം ജീവിതത്തിലും വിജയിക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് കരിയര്‍ ഗൈഡൻസ് ക്ലാസുകള്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രശസ്ത കരിയര്‍ ഗൈഡുമാരായ ഡോക്ടര്‍ ജ്യോതിസ് പോള്‍ ,ആഷിക് പുഴക്കള്‍ ഒ.വി പുരുഷോത്തമൻ എന്നിവര്‍ നയിച്ചു.
കേരളത്തിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഏഴിമല നേവല്‍ അക്കാദമി എന്നിവയുടെ സ്റ്റാളുകള്‍ വിദ്യാര്‍ത്ഥികള്‍ പുതിയ അനുഭവമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കെ ഡാറ്റ് അഭിരുചി പരീക്ഷയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉച്ചക്കുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്ബനികളില്‍ ഒന്നായ എച്ച് സി എല്‍ ടെക്കിന്റെ സെലക്ഷൻ ഡ്രൈവ് നടന്നു. ഭിന്നശേഷി കുട്ടികള്‍ക്കുള്ള തുടര്‍ പഠന ,തൊഴില്‍ സാധ്യതകള്‍ വിശദീകരിക്കുന്ന ക്ലാസ് പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടര്‍ നികേഷ് കലോരത്ത് ക്ലാസ് നയിച്ചു.
മണ്ഡലത്തിൻ്റെ അകത്തും പുറത്തു നിന്നുമായി ആയിരത്തോളം കുട്ടികള്‍ ക്ലാസുകളും വിദ്യാഭ്യാസ പ്രദര്‍ശനവും പ്രയോജനപ്പെടുത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡൻസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.സി.എ അസീം, ജില്ല കോര്‍ഡിനേറ്റര്‍ കെ.റീജ, ജോയിൻ്റ് കോര്‍ഡിനേറ്റര്‍ രാജേഷ്, സി.മനീഷ്, സജീവ് ഒതയോത്ത് , എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയര്‍ തീരുമാനിക്കുന്നതിന് സഹായിക്കുന്ന കരിയര്‍ പ്ലാനിങ് ക്ലാസ് നടക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിയര്‍ ഗൈഡൻസ് മാസ്റ്റര്‍ ട്രെയിനറായ ചന്ദ്രൻ നായരാണ് പ്രസ്തുത ക്ലാസ് കൈകാര്യം ചെയ്യുന്നത്. ഉച്ചക്കുശേഷം നിയോജകമണ്ഡലത്തിലെ 100% വിജയം നേടിയ സ്കൂളുകളെയും 10, 12 ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരെയും അനുമോദിക്കുന്ന ദിശദര്‍ശൻ മെറിറ്റ് അവാര്‍ഡ് വിതരണം നടക്കും. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി അഡ്വ.വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷതവഹിക്കും.നിയോജകമണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
Post a Comment