ആക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം നടത്താൻ അനുമതി നല്‍കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് കഴിഞ്ഞ ദിവസവും തെരുവ് നായ്ക്കള്‍ ഒരു കുട്ടിയെ ആക്രമിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം
സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരും ഇനിയും നിശബ്ദത പാലിക്കുകയാണെങ്കില്‍ നായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കേണ്ടി വരും. സുപ്രീം കോടതിയില്‍ കേസ് എത്തിയതിനാല്‍ ഇനി രണ്ട് ദിവസം കൂടി മാത്രമേ ക്ഷമയുണ്ടാകൂ. ജനങ്ങള്‍ക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. നിഹാലിനെയും ജാൻവിയെയും ആക്രമിച്ച തെരുവ് നായ്ക്കളെ ഇന്ന് തന്നെ പിടികൂടുമെന്നും പി പി ദിവ്യ പറഞ്ഞു.

Post a Comment