പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ പാഴ്സല്‍ സംവിധാനം പുനരാരംഭിക്കുവാൻ തീരുമാനിച്ചു. പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലാണ് സംവിധാനം പുനരാരംഭിക്കുന്നത്.
കഴിഞ്ഞമാസം 23 മുതല്‍ സ്റ്റേഷനുകളിലെ പാഴ്സല്‍ സംവിധാനം നിര്‍ത്തലാക്കിയിരുന്നു.
പയ്യന്നൂര്‍, ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, കണ്ണപുരം, വടകര, മാഹി, കൊയിലാണ്ടി, കുറ്റിപ്പുറം, പട്ടാമ്ബി, ആര്‍ക്കോണം സ്റ്റേഷനുകളിലെ പാഴ്‌സല്‍ സംവിധാനമാണ് നിര്‍ത്തലാക്കിയത്. ഈ തീരുമാനം പിൻവലിച്ചു കൊണ്ട് റെയില്‍വേ ഉത്തരവിറക്കിയിട്ടുണ്ട്.

Post a Comment