ശനിയാഴ്ച നടന്ന പാരീസ് ഡയമണ്ട് ലീഗിലെ പുരുഷന്മാരുടെ ലോങ്ജമ്ബ് ഇനത്തില്‍ മുരളി ശ്രീശങ്കര്‍ മൂന്നാം സ്ഥാനത്തെത്തി.
കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് 8.09 മീറ്റര്‍ ചാടിയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഡയമണ്ട് ലീഗ് മീറ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ അത്‌ലറ്റായി ഇതോടെ ശ്രീശങ്കര്‍ മാറി. ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ, ഒളിമ്ബിക് ചാമ്ബ്യൻ നീരജ് ചോപ്ര എന്നിവരും മുമ്ബ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തിട്ടുണ്ട്.
നിലവിലെ ഒളിമ്ബിക് ചാമ്ബ്യൻ മില്‍റ്റിയാഡിസ് ടെന്റോഗ്ലോ 8.13 മീറ്റര്‍ ചാടി ഒന്നാം സ്ഥാനം നേടി. സ്വിറ്റ്‌സര്‍ലൻഡിന്റെ സൈമണ്‍ ഇഹാമര്‍ 8.11 മീറ്റര്‍ ചാടി രണ്ടാമതെത്തി.
Post a Comment