ഓട്ടോറിക്ഷക്ക് നേരേ കാട്ടുപോത്ത് ആക്രമണം



കോളയാട് : കോളയാട്ട്‌ ഓട്ടോറിക്ഷക്ക് നേരെ കാട്ടുപോത്ത് ആക്രമണം. ചങ്ങലഗേറ്റ്- പരുവ റോഡിൽ മാക്കം മടക്കിയിൽ പുത്തലം സ്വദേശി രതീശന്റെ ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. രതീശൻ ഓടി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങൾ അതുവഴി വന്നതിനാലാണ് അപകടം ഒഴിവായത്.


രണ്ട് മാസം മുൻപ്‌ ചെമ്പുക്കാവ് സ്വദേശി മരാടി ബാബു സ്കൂട്ടിയിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപോത്ത് ആക്രമിക്കുകയും തോളെല്ല് പൊട്ടി മൂന്ന് മാസത്തോളം ചികിത്സയിലും ആയിരുന്നു. കഴിഞ്ഞ ആഴ്ച കൊമ്മേരിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മണത്തണ സ്വദേശിയായ റിട്ട. ജവാന് പരിക്കേറ്റിരുന്നു.


         

Post a Comment

Previous Post Next Post