അമ്മായിയമ്മയെ ചട്ടുകം പഴുപ്പിച്ചു പൊളളിച്ചെന്ന പരാതിയില്‍ മരുമകള്‍ക്കെതിരെ കേസെടുത്തു

 


കണ്ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍തൃമാതാവിനെ പൊളളലേല്‍പ്പിച്ചതിന് വനിതാ പൊലീസ് മരുമകള്‍ക്കെതിരെ കേസെടുത്തു.


കൊറ്റാളിയിലാണ് സംഭവം. അമ്മായിയമ്മയും മരുമകളും തമ്മിലുളള കുടുംബവഴക്കിനെ തുടര്‍ന്നാണ് അക്രമം. സ്ഥിരമായി വീട്ടില്‍ വഴക്കുകൂടുകയായിരുന്ന ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം അടുക്കളയില്‍ നിന്നും ഏറ്റുമുട്ടുകയായിരുന്നു. 


വാക്കേറ്റത്തിനിടയില്‍ സഹികെട്ട മരുമകള്‍ ചട്ടുകം പഴുപ്പിച്ച്‌ അമ്മായി യമ്മയുടെ ദേഹത്ത് പൊളളിച്ചുവെന്നാണ് പരാതി. മരുമകള്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ കണ്ണൂര്‍ വനിതാ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മായിയമ്മയുടെ പരാതിയില്‍ എസ് ഐ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.


ഇതിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചും അമ്മായിയും മരുമകളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നാണ് 61 വയസുകാരിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം മരുമകള്‍ക്കെതിരെ വനിതാ പൊലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post