നീറ്റ് പരീക്ഷയിൽ നേട്ടവുമായി നടുവിലുകാർ



നടുവിൽ : അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷയിൽ മികച്ച വിജയം നേടി മലയോരത്തെ നാല്‌ വിദ്യാർഥികൾ. നടുവിൽ ടൗണിന് ഒരുകിലോമീറ്റർ ചുറ്റളവിലാണ് നാലുപേരും. 610 മുതൽ 703 വരെ മാർക്ക് നേടിയിട്ടുണ്ട് ഇവർ.

720-ൽ 703 മാർക്ക് നേടി ജയിച്ച ആഷ്ന ഷെറിൻ അഖിലേന്ത്യാതലത്തിൽ 177-ാം റാങ്ക് നേടി. നടുവിൽ സർവീസ് സഹകരണ ബാങ്ക്‌ പുലിക്കുരുമ്പ ശാഖ മാനേജർ വി.പി.മൂസാൻ കുട്ടിയുടെയും കെ.പി.ബുഷ്റയുടെയും മകളാണ്. 

നടുവിൽ ബി.ടി.എം. സ്കൂൾ, മേരിഗിരി സീനിയർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പഠിച്ചത്.


671 മാർക്ക് നേടിയ വി.ടി.ശ്രീഹിത താവുന്ന്‌കവലയിലെ കെ.പി.അനിൽകുമാറിന്റെയും പടപ്പേങ്ങാട് ഗവ. എൽ.പി. സ്കൂൾ അധ്യാപിക വി.ടി.മഞ്ജുളയുടെയും മകളാണ്. നടുവിൽ എ.എൽ.പി. സ്കൂൾ, ടാഗോർ വിദ്യാനികേതൻ, ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം.

637 മാർക്ക് നേടിയ അജയ്‌മോഹൻ വെള്ളാട് ഗവ. യു.പി. സ്കൂൾ പ്രഥമാധ്യാപകൻ മോഹനൻ അളോറയുടെയും തടിക്കടവ് ഗവ. ഹൈസ്കൂൾ അധ്യാപിക എൻ.വി.സജിതയുടെയും മകനാണ്. നടുവിൽ എ.എൽ.പി. സ്കൂൾ, തടിക്കടവ് ഗവ. ഹൈസ്കൂൾ, ടാഗോർ വിദ്യാനികേതൻ, നടുവിൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പഠിച്ചത്.

610 മാർക്ക് കിട്ടിയ ആയിഷത്തുൽ ഹംന അബുദാബിയിൽ ജോലി ചെയ്യുന്ന ഹംസക്കുട്ടിയുടെയും റുബീനയുടെയും മകളാണ്. നടുവിൽ ബി.ടി.എം. സ്കൂൾ, ടാഗോർ വിദ്യാനികേതൻ എന്നിവിടങ്ങളിലാണ് പഠിച്ചത്.

Post a Comment

Previous Post Next Post