കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു. തിങ്കളാഴ്ച വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ജാൻവിയെയാണ് തെരുവ് നായകൾ കൂട്ടം ചേർന്ന് ആക്രമിച്ചത്.
കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ മാതാവ് ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവത്തിൽ പ്രതിഷേധിച്ചു യുഡിഫ് ഇന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇതേ പഞ്ചായത്തിലെ 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവുനായകൾ കടിച്ച് കൊന്നത്.

Post a Comment