സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ്

 


തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകര്‍ത്തുവെന്ന് ആരോപിച്ച്‌ കെ.എസ്.യു സംസ്ഥാന വ്യാപകമായി കോളജുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

ആലപ്പുഴ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐക്കെതിരായ പ്രക്ഷോഭം കടുപ്പിക്കാനാണ് കെ.എസ്.യു തീരുമാനം. 

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം എസ്.എഫ്.ഐയില്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കിയിരുന്നു.


Post a Comment

Previous Post Next Post