ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപി; ഡോ. വി. വേണു ചീഫ് സെക്രട്ടറിയായും നിയമിച്ചു

 


തിരുവനന്തപുരം: ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപിയാകും. ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

നിലവില്‍ ഫയര്‍ഫോഴ്സ് മേധാവിയാണ് ഷേയ്ഖ് ദര്‍വേസ് സാഹിബ്. ക്രൈ ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആന്ധ്ര സ്വദേശിയാണ്.


1990 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്‍റെ തുടക്കം നെടുമങ്ങാട് എഎസ്പിയായിട്ടായിരുന്നു. വയനാട്, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് മേധാവിയായി. തിരുവനന്തപുരം, തൃശൂര്‍ റെയ്ഞ്ചുകളിലും പൊലീസ് ആസ്ഥാനത്തും ഐജിയായി. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വി വേണു. 1990 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്‍റെ തുടക്കം പാലാ സബ്കളക്ടറായിട്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു. കേരള ട്രാവല്‍ മാര്‍ട്ട്, ഉത്തരവാദിത്ത ടൂറിസം എന്നിവ തുടങ്ങിയത് വി വേണുവാണ്.


Thiruvanthapuram

Post a Comment

Previous Post Next Post