സംസ്ഥാനത്ത് ബലി പെരുന്നാളിനോട് അനുബന്ധിച്ച് 2 ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. നാളെയും മറ്റന്നാളുമാണ് പൊതു അവധി നൽകിയിരിക്കുന്നത്. പെരുന്നാളിന് ഒരു ദിവസം കൂടി അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

Post a Comment