തിരുവനന്തപുരം: എ ഐ ക്യാമറയുടെ പിഴയില്‍ നിന്ന് ഒഴിവാകാനായുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്.
പിഴയില്‍ നിന്ന് ഒഴിവാകാനായി ഇരുചക്ര വാഹനങ്ങളിലെ പിൻ സീറ്റിലെ യാത്രികര്‍ നമ്ബര്‍ പ്ളേറ്റ് മറച്ചുപിടിക്കുന്ന അപകടകരമായ പ്രവണതയ്ക്കെതിരെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
ഇതുവഴി നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് പൊലീസ് അറിയിക്കുന്നത്. കൂടാതെ നമ്ബര്‍ പ്ളേറ്റ് മറയ്ക്കുന്നത് വഴി പിറകിലേയ്ക്ക് മറിഞ്ഞുവീണ് അപകടം സംഭവിക്കാം. അപകടകരമായ ഈ ഉദ്യമം വഴി ക്യാമറയുടെ കണ്ണ് പൊത്താനാകില്ല എന്നും സമൂഹമാദ്ധ്യമങ്ങള്‍ വഴി പൊലീസ് വ്യക്തമാക്കുന്നു.
Post a Comment