ഇടവേളയ്ക്ക് ശേഷം വീണ്ടും കുത്തനെ ഉയർന്ന് സ്വർണ വില

 


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. 7 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. 720 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത്. ഇന്ന് സ്വർണവില 320 രൂപയാണ് ഉയർന്നത്. അന്തരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. 2 മാസത്തിന് ശേഷം ഇന്നലെ ആദ്യമായി സ്വർണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവന്‍ സ്വർണത്തിന്റെ ഇന്നത്തെ വില 44,080 രൂപയാണ്.

Post a Comment

Previous Post Next Post