കോഴിക്കോട്: ഗള്‍ഫ് നാട്ടില്‍ വേനലവധിയുടെ ഭാ ഗമായി വിദ്യാലയങ്ങള്‍ അടച്ച സാഹചര്യത്തില്‍ പ്രവാസികളുടെ കുടുംബസമ്മേതമുള്ള മടങ്ങി വര വ് ആഘോഷിക്കാൻ' വിമാന കമ്ബനികള്‍.
പ്രവാ സികളുടെ കീശകാലിയാക്കാൻ ലക്ഷ്യമിട്ട് വിമാന ക്കമ്ബനികള്‍ ടിക്കറ്റ് നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഇ രട്ടിയിലേറെയാണ് വര്‍ധന.
വേനലവധിക്കാലത്തു ഗള്‍ഫ് -കേരള യാത്രാ ദുരി തം എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ട്. ഇത്തവണ പ ക്ഷേ രൂക്ഷമാണ് കാര്യങ്ങള്‍. എയര്‍ ഇന്ത്യയും വി ദേശ വിമാനക്കമ്ബനികളും ഒരേ വര്‍ധനയാണ് വരു ത്തിയത്. ജിദ്ദ, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് ഏറ്റവും വലിയ വര്‍ധന. 20,000 മുതല്‍ 22,000 വരെയുണ്ടായി രുന്ന ജിദ്ദ-കരിപ്പൂര്‍ നിരക്ക് 43,675 രൂപയായി. ഷാര്‍ ജ കരിപ്പൂര്‍ നിരക്ക് 12,000 മുതല്‍ 14,000 വരെയുണ്ടായിരുന്നത് 46,952 രൂപയാക്കി.
ഷാര്‍ജ-കൊച്ചി നിരക്ക് 45,000-ത്തിന് മുകളിലാണ്. ദുബായ്-കരിപ്പൂര്‍, ദുബായ്-കൊച്ചി, ദുബായ് തിരു വനന്തപുരം നിരക്കും 40,000 മുതല്‍ 43,000 വരെയെ ത്തി. മസ്കറ്റ് -കരിപ്പൂര്‍, മസ്കറ്റ് കൊച്ചി, മസ്കറ്റ് -തിരുവനന്തപുരം നിരക്കിലാണ് നേരിയ കുറവ്. 29,000ത്തിനും 30,000ത്തിനും ഇടയില്‍ ടിക്കറ്റ് ലഭ്യ മാകും. കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്കു ള്ള നിരക്കിലും വര്‍ധനയുണ്ട്.
യുഎഇ സെക്ടറിലേക്ക് 9000 മുതല്‍ 13,000 വരെയു ണ്ടായിരുന്ന നിരക്ക് 17,000 മുതല്‍ 20,000 വരെ ഉയര്‍ ത്തി. മൂന്നുമാസത്തിനിടെ മൂന്നാമത്തെ വര്‍ധനയാ ണിത്. കേരളത്തിലെ വേനലവധിയും റംസാൻ, വി ഷു ആഘോഷങ്ങളും കണക്കിലെടുത്ത് മാര്‍ച്ച് അ വസാനവാരം നിരക്ക് വര്‍ധിപ്പിച്ചിരുന്നു. മേയ് പകു തിയോടെ നിരക്ക് കുറച്ചെങ്കിലും ഇപ്പോള്‍ വീണ്ടും കൂട്ടിയിരിക്കുകയാണ്.
Post a Comment