![]() |
കൊച്ചി: പോക്സോ കേസില്‍ മോൻസൻ മാവുങ്കലിന് ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 13 കുറ്റങ്ങളില്‍ പത്തെണ്ണവും കോടതി ശരിവെച്ചിരുന്നു.
5,25,000 രൂപ മോൻസൻ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴയായി ലഭിക്കുന്ന തുക ഇരയായ പെണ്‍കുട്ടിക്ക് ലഭിക്കും.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ല്‍ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസില്‍ 2021 ല്‍ മോൻസണ്‍ അറസ്റ്റിലായതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നല്‍കാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. മോൻസനെതിരെ പോക്സോ ആക്ടും ഐപിസി പ്രകാരമുള്ള വകുപ്പുകളും പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
Post a Comment