പാണത്തൂര്‍: കാസര്‍ഗോഡ് പാണത്തൂര്‍ പരിയാരത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. പരിയാരത്ത് മുസ്‌ലിം പള്ളിക്ക് സമീപം താമസിക്കുന്ന ഹസ്സൈനാര്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
വീട് ഭാഗികമായി തകര്‍ന്നുവെങ്കിലും പരുക്കുകളിലില്ലാതെ വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റതായി വിവരം. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ചെമ്ബേരിയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്ബിലേക്ക് വരികയായിരുന്നു ലോറിയാണ് അപകടത്തില്‍ പെട്ടത്.
Post a Comment