വാഹനത്തിന് സൈഡ് കൊടുത്തില്ല; സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

 


കളമശേരി: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. അലക്ഷ്യമായി വാഹനമോടിച്ചെന്ന പരാതിയിലാണ് കൊച്ചിയില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത് . ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെ പത്തടിപ്പാലത്ത് വച്ചായിരുന്നു സംഭവം. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും മാര്‍ഗതടസം സൃഷ്ടിച്ചാണ് ഇയാള്‍ വാഹനം ഓടിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സുരേഷ് ഗോപി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അങ്കമാലിയില്‍ വച്ച്‌ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

Post a Comment

Previous Post Next Post