പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. മൃതദേഹം കത്തി കരിഞ്ഞ നിലയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടമുണ്ടായ കൈരളി സ്റ്റീൽ കമ്പനിയിലെ ഫർണസ് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പേർ അകത്ത് കുടുങ്ങിയിട്ടുണ്ടോ എന്ന തെരച്ചിൽ തുടരുകയാണ്.

Post a Comment