അങ്കമാലി: കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍.
കോഴിക്കോട് സ്വദേശി സവാദ് ആണ് പോലീസ് പിടിയിലായത്. ബുധനാഴ്ച രാവിലെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം.
പിടിയിലായ സവാദ് യുവതിയുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തതായാണ് ആരോപണം. അങ്കമാലിയില്‍ വച്ചാണ് സവാദ് ബസില്‍ കയറുന്നത്. ഇവിടെ നിന്നും പെണ്‍കുട്ടിയുടെയും മറ്റൊരു സ്ത്രീയുടെയും നടുക്ക് ഇരുന്നുകൊണ്ട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി സാക്ഷി പറയുന്നതിനായി മറ്റൊരു നിയമവിദ്യാര്‍ഥിയുമുണ്ടായതായാണ് വിവരം.
നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്റെ അടുത്ത് വച്ചായിരുന്നു സംഭവം. ഇവിടെ വച്ച് പോലീസില്‍ വിവരം അറിയിക്കുന്നതിനായി ബസ് നിര്‍ത്തിയതോടെ ഇയാള്‍ കണ്ടക്ടറെ തള്ളി മാറ്റി ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ പിന്നീട് എയര്‍പോര്‍ട്ട് സിഗ്നലില്‍ വച്ച് ബസ് കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ബസില്‍ വച്ച് ഇത്തരമൊരു സംഭവമുണ്ടായെങ്കിലും യാത്രക്കാര്‍ ഇടപെട്ടില്ലെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സവാദ് ഇറങ്ങി ഓടിയപ്പോഴും യാത്രക്കാര്‍ ഇയാള്‍ക്ക് പിറകെ പോയില്ല. എന്നാല്‍ ബസിലെ കണ്ടക്ടര്‍ കെ.കെ. പ്രദീപിന്റെ ഇടപെടലാണ് പ്രതിയെ പിടികൂടുന്നതിന് സഹായകരമായത്.
'ഈ സംഭവം പുറത്ത് വന്നതോടെ ഇതേ സ്ഥലങ്ങളില്‍ വച്ച് ഇയാളില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്ന അഞ്ചു പെണ്‍കുട്ടികള്‍ തനിക്ക് സാമൂഹമാധ്യമങ്ങളിലൂടെ സന്ദേശം അയച്ചിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ഓടില്ലെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. പോലീസില്‍ അറിയിക്കുന്നതിനായി കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ഓടുകയായിരുന്നു'- അതിക്രമത്തിനിരയായ പെണ്‍കുട്ടി
Post a Comment