മലയോരത്ത് ശക്തമായ കാറ്റിൽ നിരവധി ഇലക്ട്രിക്കൽ പോസ്റ്റുകൾ ഒടിഞ്ഞു വീണു: ആലക്കോട് KSEB അറിയിപ്പ്




ആലക്കോട്: ഇന്ന് ഉച്ച മുതൽ പെയ്ത ശക്തമായ കാറ്റിലും മഴയിലും ആലക്കോട് കരുവൻചാൽ മേഖലയിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കാറ്റിൽ ആലക്കോട് ഇലക്ട്രിക്കൽ സെക്ഷനിൻ്റെ കീഴിൽ നിരവധി പോസ്റ്റുകൾ ഒടിഞ്ഞു വീണു. പലതും റോഡിലേയ്ക്കയാണ് വീണത്. ഈ സാഹചര്യത്തിൽ മലയോരത്ത് നിരവധി പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. വെള്ളാട് ടൗണിൽ ഒരു കടയുടെ മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു 


ആലക്കോട് KSEB അറിയിപ്പ്:

ഇന്ന് ഉച്ച കഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആലക്കോട് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വെള്ളാട്, മാവുംച്ചാൽ, പത്തിമുണ്ട, ആശാൻ കവല  മൈലം പെട്ടി പാറ്റാക്കളം, അമലഗിരി എന്നീ പ്രദേശങ്ങളിൽ നിരവധി 11 kv പോസ്റ്റുകൾ ഒടിഞ്ഞതിനാൽ വൈദ്യുതി ഇന്ന് ചിലപ്പോൾ മാത്രമേ ചാർജ് ചെയ്യാൻ സാധിക്കുകയില്ല.

മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് താൽപര്യപ്പെടുന്നു.





Post a Comment

Previous Post Next Post