തങ്കലാന്‍ എന്ന പുതിയ ചിത്രത്തിന്റെ റിഹേഴ്സലിനിടെ നടന്‍ ചിയാന്‍ വിക്രമിന് അപകടം പറ്റിയതായി റിപ്പോര്‍ട്ട്.
അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജര്‍ സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു.
അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. അപകട വിവരം അറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് വിക്രമിന്റെ ആരോഗ്യ വിവരം അന്വേഷിച്ച് കൊണ്ടും പ്രാര്‍ത്ഥനകളുമായും രംഗത്തെത്തുന്നത്.
പൊന്നിയിന്‍ സെല്‍വം 2 ആണ് വിക്രമിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയിലധികമാണ് ആദ്യ നാല് ദിനങ്ങളില്‍ ചിത്രം നേടിയിരിക്കുന്നത്.
Post a Comment