ആലക്കോട്: പള്ളി ഗ്രൗണ്ടിൽ തമ്പടിച്ചുള്ള മദ്യപാനം വിലക്കിയ വിരോധത്തിന് യുവാവിനെ രണ്ടംഗ സംഘം വീട് കയറി ആക്രമിച്ചു. ആലക്കോട് ടൗണിൽ എൻ.എസ്.എസ് സ്കൂളിന് സമീപത്തെ ഊന്നു കാലാമറ്റത്തിൽ ആഷിക്കിനെ (25) യാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 10.45 ഓടെ ബൈക്കിലെത്തിയ ആലക്കോട് സ്വദേശികളായ നന്ദു, വിഷ്ണു എന്നിവരാണ് ആകണം നടത്തിയത്. മർദനം തടയാൻ ശ്രമിച്ച ആഷിക്കിന്റെ മാതാപിതാക്കളായ ഷീജ (50), ജോയി (54) എന്നിവരെയും സംഘം ആക്രമിച്ചു.നന്ദു, വിഷ്ണു തുടങ്ങിയവർ ഉൾപ്പെട്ട സംഘം ഇന്നലെ രാത്രി ആലക്കോട് സെന്റ് മേരീസ് പള്ളിയുടെ ഗ്രൗണ്ടിലിരുന്ന് മദ്യപിച്ചത് ആഷിക്കും സുഹൃത്തുക്കളും ചേർന്ന് വിലക്കിയിരുന്നു. തുടർന്ന് എല്ലാവരും സ്ഥലത്ത് പിരിഞ്ഞു പോയിരുന്നു. പിന്നീടാണ് ആഷിക്കിനെ വീട് കയറി മർദിച്ചത്. സംഭവത്തിൽ പരിക്കേറ്റ ആഷിക്കും മാതാവ് ഷീജയും ആലക്കോട് സഹകരണാശുപത്രിയിൽ ചികിത്സ തേടി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ആലക്കോട് പോലീസ് നന്ദുവിനെയും വിഷ്ണുവിനെയും കസ്റ്റഡിയിലെടുത്തു. ആഷിക്കിന്റെ മൊഴി
പോലീസെടുത്തുവരികയാണ്. പളളി, കോളേജ് ഗ്രൗണ്ടുകൾ കേന്ദ്രീകരിച്ച് മദ്യപ സാമൂഹ്യ വിരുദ്ധ വിളയാട്ടം വ്യാപകമായിരിക്കുകയാണ്.
Post a Comment