വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; സംഭവം കണ്ണൂരിൽ

 


കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വച്ചാണ് കല്ലേറ് ഉണ്ടായത്. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വൈകീട്ടാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ ജനൽ ഗ്ലാസ്സിന് പൊട്ടലുണ്ടായിട്ടുണ്ട്. സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തിരൂരിന് സമീപംവച്ചും കല്ലേറുണ്ടായിരുന്നു.

Post a Comment

Previous Post Next Post