താനൂർ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞ ജീവനുകളിൽ കേരള പോലീസിന്റെ അഭിമാനമായിരുന്ന സബറുദ്ദീനും. താനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും മലപ്പുറം SPയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗവുമായിരുന്നു അദ്ദേഹം. സബറുദ്ദീൻ മോഷണക്കേസുകളടക്കം ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ലഹരിക്കടത്ത്, മോഷണക്കേസ് അടക്കമുള്ള കേസന്വേഷണങ്ങളുടെ ഭാഗവുമായിരുന്നു സബറുദ്ദീൻ.
Post a Comment