ആലക്കോട് : തൃശ്ശൂരിൽനിന്ന് പുറപ്പെട്ട് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന സൂപ്പർഫാസ്റ്റ് ബസ് സർവീസ് കെ.എസ്.ആർ.ടി.സി. വ്യാഴാഴ്ച ആരംഭിക്കും. പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കുറ്റ്യാടി, പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി, ചെറുപുഴ, പരപ്പ, മുള്ളേരിയ വഴിയാണ് ബസ് കടന്നുപോകുക. തൃശ്ശൂരിൽനിന്ന് രാവിലെ 6.30-നാണ് ബസ് പുറപ്പെടുന്നത്. 5.50-ന് കാസർകോടെത്തും.
കാസർകോട്ടുനിന്ന് രാവിലെ ആറിന് പുറപ്പെട്ട് 5.20-ന് തൃശ്ശൂരിലെത്തും.

Post a Comment