ചെറുപുഴ: ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടുമേനിയിലെ തുണിയമ്പാക്കുന്നേൽ ചാക്കോയുടെ മകൻ റോബിനാണ് (27) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ചിറ്റാരിക്കാലിൽവച്ചായിരുന്നു ബൈക്ക് അപകടം. അത്യാസന്ന നിലയിൽ കണ്ണൂരിലെ
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റോബിൻ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. ഇസാഫ് ബാങ്കിന്റെ പാലാവയൽ
ബ്രാഞ്ചിൽ ജീവനക്കാരനായിരുന്നു. കെ.സി.വൈ.എം കടുമേനി യൂണിറ്റ് പ്രസിഡണ്ടും സാമൂഹ്യപ്രവർത്തകനുമായിരുന്നു.
സംസ്കാരം പിന്നീട് കടുമേനി സെന്റ് മേരീസ് പള്ളിയിൽ.
Post a Comment