കോ​ഴി​ക്കോ​ട്ട് മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​ന് പൊ​ള്ള​ലേ​റ്റു

 


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​ന് പൊ​ള്ള​ലേ​റ്റു.

റെ​യി​ല്‍​വേ​യി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ ഹാ​രി​സ് റ​ഹ്മാ​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

രാ​വി​ലെ ഏ​ഴി​ന് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി​ക്കെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ലോ​ക്കോ പൈ​ല​റ്റി​ന്‍റെ സ​ര്‍​വീ​സ് റൂ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ള്‍.

ര​ണ്ട് വ​ര്‍​ഷം മു​മ്പ് വാ​ങ്ങി​യ റി​യ​ല്‍ മി ​ഫോ​ണി​ന്‍റെ ബാ​റ്റ​റി​യു​ടെ ഭാ​ഗ​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Post a Comment

Previous Post Next Post