കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ഒന്നരമാസക്കാലമായി നടന്ന ക്വാറി ക്രഷർ സമരം കണ്ണൂർ ജില്ലാ കലക്ടർ ശ്രീ ചന്ദ്രശേഖർ ഐ എ എസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മാർച്ച് 31 ന് ശേഷംവർദ്ധിപ്പിച്ച പത്തു രൂപയിൽ നിന്നും 7 രൂപ കുറച്ചുകൊണ്ട് 3 രൂപ വർദ്ധനയോടെ അവസാനിച്ചു. എ ഡി എം കെ കെ ദിവാകരൻ ചർച്ചയ്ക്ക് നേതൃത്വം വഹിച്ചു.
നിർമ്മാണ മേഖലയിലെ സംയുക്ത സമരസമിതി നേതാക്കളും രാഷ്ട്രീയ പാർട്ടി നേതാക്കളും മറ്റ് സംഘടനകളും മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിലാണ് സമരം ഒത്തു തീർന്നത് .
സമരസമിതി നേതക്കളായ സുനിൽ പോള, മലബാർ രമേശ്, വേണുഗോപാലൻ, സി രാജൻ, വാസിൽ ചാലാട്, രഞ്ചിത്ത് കുമാർ , ഷൈനു, ബാബുരാജ് ഉളിക്കൽ, എൻ രാധാകൃഷ്ണൻ ,നജീബ് ചാല പി കെ ദിനേശൻ സുഭീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment