കണ്ണൂര്‍ ഇരിട്ടി കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖല കമാന്‍ഡര്‍ സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പ്രദേശത്ത് എത്തിയതെന്ന് പോലീസ് പറഞ്ഞു.
പോലീസും തണ്ടര്‍ ബോള്‍ട്ടും ഇവര്‍ക്കായി വനത്തില്‍ തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ രാത്രിയിലാണ് അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മണ്ണൂരാംപറമ്ബില്‍ ബിജുവിന്റെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു
സിപി മൊയ്തീനെ കൂടാതെ ജിഷ, രമേഷ്, സന്തോഷ് വിമല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Post a Comment