വീണ്ടും കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം



ആലക്കോട് : കുടക് വനത്തിൽനിന്ന് കുട്ടിയാനകൾ ഉൾപ്പെടെ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ കടന്ന് വൻ നാശം വരുത്തുന്നു. ഞായറാഴ്ച രാത്രി 12-ഓളം വരുന്ന കാട്ടാനക്കൂട്ടം വീടുകൾക്കും വിളകൾക്കും നാശം വരുത്തി ഭീതിപരത്തിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തിയിരുന്നു.


ചൊവ്വാഴ്ച രാത്രിയോടെ ആനക്കൂട്ടം കർണാടക വനംവകുപ്പിന്റെ ചീക്കാട് പോലീസ് പോസ്റ്റിന് സമീപത്തുകൂടി അപ്പർ ചീക്കാട്, മുട്ടത്താംവളപ്പ്, മൂരിക്കടവ് പ്രദേശങ്ങളിൽ കടന്ന് കൃഷിനശിപ്പിച്ചു. തെങ്ങ്, കവുങ്ങിൻ തൈകൾ, വാഴത്തോട്ടം തുടങ്ങിയവയാണ് നശിപ്പിച്ചത്. 

ആനക്കൂട്ടം തെങ്ങ്-കവുങ്ങ് കൃഷി ചവട്ടിയരയ്ക്കുകയും കൂമ്പുൾപ്പെടെ പറിച്ചുതിന്നുകയും ചെയ്തു. കുടിവെള്ളമില്ലാത്തതാണ് കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങാൻ കാരണം. 

കുട്ടിയാനകൾ ഉൾപ്പെടെയുള്ളവ ആളുകൾ പാട്ടകൊട്ടിയും ഒച്ചവെച്ചും ബഹളമുണ്ടാക്കുമ്പോൾ തിരിച്ച്‌ കാട്ടിലേക്ക് പോകുന്നുണ്ട്,

Post a Comment

Previous Post Next Post