തളിപ്പറമ്പ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയര്‍ നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ വളപട്ടണം സ്വദേശി എഎം ഷമിലി(38)നെയാണ് പോക്സോ കേസില്‍ തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസമായി പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
ഇൻസ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് ഷമില്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കും മറ്റും സന്ദര്‍ശിച്ച ഷാമില്‍ തുടര്‍ന്ന് ഒരു ബാറില്‍ എത്തിച്ച് ബിയര്‍ വാങ്ങി നല്‍കി, പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെണ്‍കുട്ടിയെ മറ്റൊരു കേന്ദ്രത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Post a Comment