കോ-ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെഎ സുരേഷ് ബാബുവിന്റെ ഭാര്യ വിപി നുസ്രത്ത് സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ പത്തിലധികം കേസുകളുണ്ട്. അഭിഭാഷക ചമഞ്ഞും സാമ്പത്തിക ഇടപാടുകൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞും റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്തുമായിരുന്നു തട്ടിപ്പ്. 10 ലക്ഷവും അതിലധികവും നഷ്ടമായവർ പരാതിക്കാരുടെ ഇടയിൽ ഉണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post a Comment