തളിപ്പറമ്പ്: അധികാരികള്‍ നിരന്തരം നടപടി സ്വീകരിച്ചിട്ടും കുട്ടി ഡ്രൈവര്‍മാര്‍ നിരത്തിലിറങ്ങുന്നതിന് കുറവില്ല.
ഞായറാഴ്ച മാത്രം മൂന്ന് കുട്ടി ഡ്രൈവര്‍മാരേയാണ് തളിപ്പറമ്പ പോലീസ് പിടികൂടിയത്. ഞായറാഴ്ച 15, 16, 17 വയസുള്ള മൂന്ന് കുട്ടി ഡ്രൈവര്‍മാരാണ് പോലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്നും 25,000 രൂപ പിഴ ഇടാക്കുകയും ചെയ്തു.
കുട്ടി ഡ്രൈവര്‍മാരുടെ മാതാപിതാക്കളായ കണ്ണിലാവിലെ പവനന്‍, കാക്കാഞ്ചാലിലെ ഷഫീകത്ത്, താഴെ ബക്കളത്തെ കെ.വി. റംലത്ത് എന്നിവര്‍ക്കെതിരേ തളിപ്പറമ്ബ് പോലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ എസ്‌ഐ യദുകൃഷ്ണന്‍, എസ്‌ഐ ബാബു അക്കര എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടിക്കൂടിയത്.
അടുത്ത കാലത്തായി നിരവധി കുട്ടി ഡ്രൈവര്‍മാരേയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും പിഴയീടാക്കിയാലും 18 വയസ് തികഞ്ഞ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാതിരിക്കാനുള്ള നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്.
Post a Comment