മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകട സ്ഥലത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ തുടരും. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും. തൂവൽ തീരത്ത് ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ഒപ്പം ചേർന്നിരുന്നു. നേവിയും രണ്ടു തവണയായി തെരച്ചിലിന് എത്തിയിരുന്നു. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
Post a Comment