കോട്ടയം: റബ്ബറിന് മഴമറ ഇട്ടതിന് കര്‍ഷകസംഘങ്ങള്‍ക്ക് നല്‍കാനുള്ള തുക അനുവദിക്കാൻ റബ്ബര്‍ബോര്‍ഡ് തീരുമാനിച്ചു.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം തന്നെ തുടങ്ങിയതാണ് മഴമറ വിതരണം എന്നതിനാല്‍, പുതിയ സാമ്ബത്തിക വര്‍ഷം അതിന്റെ ബില്ല് പാസാക്കാമോ എന്ന സാങ്കേതിക സംശയം കാരണം നടപടികള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. 23.4 കോടി രൂപയാണ് മഴമറ ഉത്പന്നങ്ങള്‍ കൃഷിക്കാര്‍ക്ക് വിതരണം ചെയ്ത വകയില്‍ നല്‍കാനുണ്ടായിരുന്നത്. ഇതിനുശേഷം ബില്ല് ബോര്‍ഡിന് നല്‍കുകയും പണം അനുവദിക്കുകയുമാണ്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ബോര്‍ഡിലെ ചില പുതിയ ഉദ്യോഗസ്ഥര്‍ ബില്ല് പാസാക്കാൻ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ അനുമതി തേടി. പ്രവൃത്തി, പോയ സാമ്ബത്തിക വര്‍ഷത്തേതാണെന്ന് ഫയലില്‍ എഴുതുകയും ചെയ്തു. ഇതോടെയാണ്, പണം നല്‍കുന്നത് മരവിപ്പിക്കാൻ നിര്‍ദേശിച്ചത്.
Post a Comment