വന്ദേഭാരതിന് കല്ലെറിഞ്ഞ മലപ്പുറം സ്വദേശി പിടിയിൽ

 


തിരൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കല്ലെറിഞ്ഞപ്പോള്‍ ട്രെയിനിൽ കൊള്ളുകയായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത്.


പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചായിരുന്നു വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ റെയിൽവേ പോലീസും കേരളാ പോലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്.

Post a Comment

Previous Post Next Post