ഡോക്ടർ വന്ദനയുടെ കൊലപാതകം: മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും



തിരുവനന്തപുരം: ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ സമരം ചെയ്യുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. ഇന്ന് 10.30ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച. അതേസമയം വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുമെന്ന് ഐ.എം.എ അറിയിച്ചു.

സർക്കാരുമായുള്ള ചർച്ചയിലാണ് ഡോക്ടർമാർ സമരം തുടരുമെന്ന് അറിയിച്ചത്. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ചട്ടം ഓർഡിനൻസ് ആയി പുറത്തിറക്കണമെന്നും ആവശ്യമുയർന്നു.

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തിയുള്ള നിയമത്തിന് വന്ദനയുടെ പേര് നൽകി നീതി നടപ്പാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടർമാർ മിന്നൽ പണിമുടക്ക് നടത്തി. സമരം ഇന്ന് രാവിലെ എട്ടു മണിവരെയാണ്. തുടരെ ഉണ്ടാകുന്ന അക്രമസംഭവങ്ങളും ആരോഗ്യമന്ത്രിയുടെ പ്രതികരണവും ഡോക്ടർമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇനിയും സഹിച്ചു നിൽക്കാനാവില്ലെന്നു ഐ.എം.എ വ്യക്തമാക്കി

Post a Comment

Previous Post Next Post