കണ്ണൂര്‍ കാട്ടാമ്പള്ളിയിൽ ഹൗസ് ബോട്ട് കത്തിനശിച്ചു. കാട്ടാമ്പള്ളി പുഴയോരത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ട് കത്തി നശിച്ചത്. കൈരളി ഹെറിട്ടേജിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണിത്. വെൽഡിങ് ഉൾപ്പെടെയുള്ള അറ്റകുറ്റ പണികള്‍ ബോട്ടിൽ നടന്നിരുന്നു. ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Post a Comment