ആലക്കോട് : നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു.
മേഖല പ്രസിഡന്റ് ജോൺസൺ മട്ടേൽ ആധ്യക്ഷത വഹിച്ചു. ജോൺ പടിഞ്ഞാത്ത് ,റോയ് പുളിക്കൽ, കെ.എം. ഹരിദാസ്, പി.എ. ആഗസ്റ്റിൻ, സാജി പുളിക്കൽ, ജോൺസൻ എടാട്ടേൽ എന്നിവർ സംസാരിച്ചു.
Post a Comment