ആലക്കോട്: സുഡാനിൽ ആഭ്യന്തര കലാപത്തിൽ അക്രമികളുടെ വെടിയേറ്റ് ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. പുലർച്ചെ ഒന്നരയോടെ എത്തിച്ച മൃതദേഹം ഉച്ച കഴിഞ്ഞ് രണ്ടരയോടെ കൊച്ചി വിമാനത്താവളത്തിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.ഇന്ന് രാത്രി എട്ട് മണിക്ക് 10 മണിക്കും ഇടയിൽ ആലക്കോട് നെല്ലിപാറയിൽ എത്തിക്കും
കൊച്ചിയിൽനിന്ന് ആംബുലൻസിൽ ആലക്കോട് നെല്ലിപ്പാറയിലെ കാക്കടവിലെ വീട്ടിലെത്തിച്ച് നാളെ രാവിലെ ഒൻപതിന് നെല്ലിപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ സംസ്കരിക്കും. ഇന്നലെ രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നായിരുന്നു നേരത്തെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പോർട്ട് സുഡാനിലെ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം കയറ്റി വിടുന്നത് വൈകുകയായിരുന്നു.ഏപ്രിൽ 15 ആയിരുന്നു ആൽബർട്ട് താമസിച്ചിരുന്ന ഹോട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Post a Comment