നിർത്തിയിട്ട കാറിന്റെ സൈഡ് ഗ്ലാസ് തകർത്തു



ആലക്കോട്: റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് സാമൂഹ്യവിരുദ്ധർ തകർത്തു. രയരോം ടൗണിൽ താമസിക്കുന്ന യു.വി യാക്കൂബിന്റെ കെ.എൽ 59 ടി 3651 നമ്പർ കാറിന്റെ ഗ്ലാസാണ് തകർത്തത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.വീട്ടിലേക്ക് റോഡില്ലാത്തതിനാൽ രയരോം ടൗണിൽ പാലത്തിനടുത്തായി റോഡരികിൽ നിർത്തിയിട്ടതായിരുന്നു കാർ. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ആലക്കോട് പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post