ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ്; അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിക്കുന്നത് തടഞ്ഞ ഉത്തരവ് മെയ് 12 വരെ നീട്ടി

 


തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ്ങിനുള്ള ജീവന്‍ രേഖ സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് മേയ് 12 വരെ നീട്ടി കേരള ഹൈക്കോടതി.

സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ധനവകുപ്പിന്റെ ഉത്തരവിലെ നിര്‍ദേശം നടപ്പാക്കുന്നത് കഴിഞ്ഞ മാസം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. മേയ് രണ്ടുവരെ ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ആണ് ഇന്നലെ നീട്ടിയത്. 

മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാര്‍ അടക്കം 27 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മറ്റ് സര്‍വീസ് സെന്ററുകള്‍ വഴിയും മസ്റ്ററിങ് നടത്താന്‍ അനുവദിക്കണമെന്നും ഓപ്പണ്‍ പോര്‍ട്ടല്‍ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Post a Comment

Previous Post Next Post