താനൂർ അപകടം, ബോട്ടുടമ അറസ്റ്റിൽ



താനൂരിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ അറസ്റ്റിൽ. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇയാളെ താനൂർ പൊലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ ഈ പ്രതി മുങ്ങിയിരുന്നു. ബോട്ട് ഉടമയെ ഉടൻ താനൂരിലേക്ക് കൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

Post a Comment

Previous Post Next Post