മലയാളി ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൈജുവിനെ കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളിൽ മരിച്ചനിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. കുവൈത്ത് ആരോഗ്യ വിഭാഗം ജീവനക്കാരനാണ് സൈമൺ. കഴിഞ്ഞ വർഷമാണ് ഇവർ വിവാഹിതരായത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Post a Comment