കണ്ണൂർ: ക്വാറി ഉത്പന്നങ്ങൾക്ക് 10 രൂപ കുറയ്ക്കണമെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ നിർദേശത്തിൽ വ്യക്തത വരുന്നതുവരെ സമരം തുടരുമെന്ന് കണ്ണൂർ ജില്ലാ ക്രഷർ-ക്വാറി ഓണേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. ജില്ലയിൽ ക്വാറി ഉത്പന്നങ്ങളുടെ ഉത്പാദനവും വില്പനയും കളക്ടറുടെ തീരുമാനത്തിൽ വ്യക്തത വരുന്നതുവരെ തുടരാനാണ് തീരുമാനമെന്ന് ജില്ലാ പ്രസിഡന്റ് എം. രാജീവനും സെക്രട്ടറി ബെന്നിയും അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് കെടിഡിസി ലൂം ലാൻഡിൽ ചേർന്ന ജനറൽ ബോഡി യോഗത്തിന്റേതാണ് തീരുമാനം. കഴിഞ്ഞദിവസം കളക്ടർ വിളിച്ച യോഗത്തിൽ ഉടമകളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാത്തതിൽ അസോസിയേഷന് അതൃപ്തിയുണ്ടായിരുന്നു. ജില്ലാ നേതൃത്വത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചതിൽ യോഗം പ്രതിഷേധിച്ചു.
Post a Comment