തൃശൂർ പൂരത്തിലും തലയുയർത്തി നിന്ന് ലയണൽ മെസ്സി!

 


പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി വര്‍ണ വിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരത്തിൽ സാക്ഷാൽ ലയണൽ മെസ്സിയും. മെസി കപ്പ് ഉയർത്തുന്ന ചിത്രമാണ് കുടമാറ്റത്തിന്റെ ഭാഗമായി ഉയർന്നത്. 'കാൽപന്തിനാൽ ഐതിഹാസികത തീർത്തവന് തൃശൂർ പൂരത്തിലെ ഗജവീരന്മാരുടെ നെറുകയിൽ തിരുവമ്പാടി ദേവസ്വത്തിന്റെ മെസ്സിക്കുടയാലൊരു പൊൻ തിളക്കം' എന്ന് കുറിച്ച് അർജന്റീന ഫാൻസ് കേരളയാണ് ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

Post a Comment

Previous Post Next Post