സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 45,000 കടന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചത്. 45,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5650 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 14ന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 45,320 രൂപയായാണ് അന്ന് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു.
Post a Comment