പ്ലേ സ്റ്റോറിൽനിന്നു 3,500 ലോൺ ആപ്പുകൾ നീക്കി ഗൂഗിൾ

 


സാൻഫ്രാൻസിസ്കോ: പ്ലേ സ്റ്റോറിൽനിന്നു 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിൾ പോളിസികൾക്കനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് നീക്കം ചെയ്തത്.


ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് ഗൂഗിൾ കണ്ടെത്തി.


പേഴ്സണൽ ലോൺ ആപ്പുകൾക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെൻസിറ്റീവ് ഡേറ്റകൾ പ്രാപ്യമല്ലാതാക്കാൻ ഗൂഗിൾ തങ്ങളുടെ ലോൺ പോളിസി പുതുക്കിയിട്ടുണ്ട്.


വ്യാജ ലോൺ ആപ്പുകളിലൂടെ പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബർ പോലീസ് പിടികൂടിയതിന് പിന്നാലെയാണ് നടപടി.


നിരവധി പേരിൽനിന്നായി തട്ടിയെടുത്ത 350 കോടി രൂപ ക്രിപ്റ്റോകറൻസിയാക്കി മാറ്റി വിദേശത്ത കടത്തുകയാണ് തട്ടിപ്പുകാർ ചെയ്തത്.


2021 നും മാർച്ച് 31, 2023 നും മധ്യേ മുംബൈ പോലീസ് 176 വ്യാജ ലോൺ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിലായി 70 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.


ഇന്ത്യയിലെ ഇത്തരം തട്ടിപ്പുകൾ നേരിടാൻ പേഴ്സണൽ ലോൺ ആപ്പുകൾക്ക് പുതിയ ലൈസൻസ് മാനദണ്ഡങ്ങൾ നിഷ്കർഷിച്ചിരിക്കുകയാണ് ഗൂഗിൾ.

Post a Comment

Previous Post Next Post