ദില്ലി: മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈൻ. നേരത്തെ മെയ് 26നകം വിമാനങ്ങള്‍ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ വിമാനങ്ങള്‍ റദ്ദാകുകയായിരുന്നു. വിമാനങ്ങള്‍ റദ്ദാക്കിയത് കാരണം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രാ തടസ്സം നേരിട്ടവര്‍ക്ക് മുഴുവൻ റീഫണ്ടും നല്‍കുമെന്ന് എയര്‍ലൈൻ അറിയിച്ചു.
രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളില്‍ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയര്‍ലൈൻ. ഗോ ഫസ്റ്റ് മെയ് 3-ന് സ്വമേധയാ പാപ്പരത്വ നടപടികള്‍ക്കായി ഫയല്‍ ചെയ്തു. ആവര്‍ത്തിച്ചുള്ള പ്രശ്‌നങ്ങളും പ്രാറ്റ് & വിറ്റ്‌നി എൻജിനുകളില്‍ നിന്നുള്ള എഞ്ചിനുകള്‍ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്ബനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടതായി വന്നു. ഗോ ഫസ്റ്റ് മാര്‍ച്ച് 31 വരെ 30 വിമാനങ്ങള്‍ നിലത്തിറക്കിയിട്ടുണ്ട്,
ജെറ്റ് എയര്‍വേസി'നു ശേഷം പാപ്പര്‍ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്ബനിയാണ് 'ഗോ ഫസ്റ്റ്'. മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള സമയത്ത് 'ഗോ ഫസ്റ്റ്' പ്രതിവാരം 1,538 വിമാനങ്ങള്‍ സര്‍വിസ് നടത്തേണ്ടതായിരുന്നു.
മെയ് മാസത്തില്‍ ഗോ ഫസ്റ്റ് സമര്‍പ്പിച്ച ഷെഡ്യൂള്‍ പ്രകാരം ദില്ലിയില്‍ നിന്ന് ശ്രീനഗറിലേക്ക് 199 വിമാനങ്ങളും ദില്ലി-ലേ റൂട്ടില്‍ 182 വിമാനങ്ങളും മുംബൈയില്‍ നിന്ന് ഗോവയിലേക്ക് 156 വിമാനങ്ങളും സര്‍വീസ് നടത്തേണ്ടതായിരുന്നു. ദില്ലി-ശ്രീനഗര്‍, മുംബൈ-ഗോവ റൂട്ടുകളിലെ 30 നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റുകളില്‍ ആറെണ്ണവും, 52 പ്രതിദിന ദില്ലി-മുംബൈ ഫ്ലൈറ്റുകളില്‍ ആറെണ്ണവും, 13 ഡല്‍ഹി-ലേ ഫ്ലൈറ്റുകളില്‍ അഞ്ചെണ്ണവും, ദില്ലിയിലെ 10 ഫ്ലൈറ്റുകളില്‍ മൂന്നെണ്ണവും ഗോ ഫസ്റ്റ് എയര്‍ലൈൻസിന്റെയാണ്.
Post a Comment